News
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി,വയനാട്ടില്‍ യുവതി അറസ്റ്റില്‍
വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്തില്‍ ജെസി ടോമി (46) യാണ് അറസ്റ്റിലായത്. ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
കേരളത്തിലുടനീളം മുപ്പതോളം പേരില്‍നിന്ന് ഇവര്‍ സമാനരീതിയില്‍ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബത്തേരിയില്‍ ഒളിവില്‍ താമസിച്ച് മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് പുല്പള്ളി പോലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ നിന്ന് ചിലരുടെ പാസ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകളും പോലീസ് കണ്ടെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News