കൊച്ചി: റിലയന്‍സ് ജിയോ 5G സൂപ്പര്‍ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗത നല്‍കുന്നുവെന്ന് മൊബൈല്‍ നെറ്റ്വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്. ജിയോ ഉപയോക്താക്കള്‍ക്ക് 315.3 എം ബി പി എസിന്റെ സൂപ്പര്‍ ഡൗണ്‍ലോഡ് സ്പീഡ് ലഭ്യമാകുന്നുണ്ട്.
എയര്‍ടെലിന്റെ 5G ശരാശരി ഡൗണ്‍ലോഡ് വേഗത 261.2 എം ബി പി എസ് രേഖപ്പെടുത്തി. 5G വേഗതയിലും 5G കവറേജിലും എതിരാളിയായ എയര്‍ടെല്ലിനെക്കാള്‍ ഏകദേശം 3 മടങ്ങ് മുന്നിലാണ് ജിയോയെന്നാണ് റിപ്പോർട്ട്.
5G നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. ജിയോ ഉപഭോക്താക്കള്‍ 5G നെറ്റ്വര്‍ക്കിന്റെ 32.5 ശതമാനം ഉപയോഗപ്പെടുത്തുമ്പോള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ 11.4 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കള്‍ നിലവില്‍ 4G, 5G നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍, കവറേജ് അളക്കാന്‍ 5G നെറ്റ്വര്‍ക്കുകളില്‍ ഉപയോക്താക്കള്‍ ചെലവഴിക്കുന്ന സമയം ഓപ്പണ്‍ സിഗ്‌നല്‍ അളന്നിട്ടുണ്ട്.