സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; ജോസഫ് വിഭാഗത്തിന് അവസാന ആറുമാസം അധ്യക്ഷപദം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ എട്ട് മാസക്കാലമാണ് സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ കാലാവധി. അവസാന ആറ് മാസം പി.ജെ ജോസഫ് പക്ഷത്തിന്റെ അജിത് മുതിരമലയാകും അധ്യക്ഷന്‍.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ രണ്ട് പക്ഷവും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ച ഇന്ന് പുലര്‍ച്ച വരെ നീണ്ടുപോയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കണമെന്ന് പിജെ ജോസഫ് പക്ഷം ആവശ്യപ്പെട്ടിരുന്നു. അത്തരത്തിലൊരു ഉറപ്പ് അവര്‍ക്ക് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമായത്.
ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയിട്ടുള്ളതായി അറിയില്ല. ഉമ്മന്‍ ചാണ്ടി, പിജെ ജോസഫ്, ജോസ് കെ മാണി, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മിലുണ്ടായ ചര്‍ച്ചയിലാണ് അധ്യക്ഷ പദവി സംബന്ധിച്ച് ധാരണയായത്. ധാരണാ പ്രകാരം കോണ്‍ഗ്രസ് അംഗമായിരുന്ന സണ്ണി പാമ്പാടി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.