EntertainmentRECENT POSTS

‘സൗന്ദര്യമുണ്ടായാല്‍ മാത്രം പോരാ ബുദ്ധി കൂടെ വേണം’ ജാന്‍വിയെ ട്രോളി സോഷ്യല്‍ മീഡിയ

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ ചിത്രമായ ‘ദഡക്ക്’ പരാജയപെട്ടുവെങ്കിലും താരം ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപെട്ടവളാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജാന്‍വിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങാണ് ഇതിന് കാരണമായത്. പുസ്തകം പ്രകാശനം ചെയ്ത ജാന്‍വി അത് തലതിരിച്ചു പിടിച്ചാണ് പ്രകാശിപ്പിച്ചത്.

നടി പുസ്തകം തലതിരിച്ച് പിടിച്ച് പ്രകാശനം ചെയ്യുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ജാന്‍വിയെ കളിയാക്കിക്കൊണ്ട് ട്രോളുകളുമെത്തി. സൗന്ദര്യമുണ്ടായാല്‍ മാത്രം പോരാ ബുദ്ധി കൂടെ വേണം എന്നാണ് നടിക്കെതിരെയുള്ള പ്രധാന വിമര്‍ശനം. ഹരീന്ദര്‍ സിക്കയുടെ നോവലായ ‘കോളിംഗ് സെഹ്മത്ത്’ എന്ന പുസ്തകമാണ് ജാന്‍വി പ്രകാശനം ചെയ്തത്.

‘തലതിരിഞ്ഞ ജീവിതം’ എന്നാണ് ഒരാള്‍ ജാന്‍വി പുസ്തകം പിടിച്ച് നില്‍ക്കുന്നതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker