Home-bannerKeralaNews
ബോഡിമെട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു,3 മരണം
മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നിറയെ തൊഴിലാളികളുമായി പോയ ജീപ്പ് കാറ്റാടിഭാഗത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഹെയര്‍പിന്‍ വളവില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.ഇരുപതോളം തൊഴിലാളികള്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News