ബിഹാര്‍: വിവാഹ സത്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ജെ.ഡി.യു യുവ നേതാവ് വെടിയേറ്റുമരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി സൗരഭ് കുമാറാണ് വെടിയേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്‍മംകുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ബൈക്കിലെത്തിയ നാലംഗസംഘമാണ് പാര്‍സ ബസാറില്‍ വെച്ച് ഇവര്‍ക്കെതിരേ വെടിവെച്ചത്. സൗരഭ് കുമാറിന് രണ്ട് തവണ തലയ്ക്ക് വെടിയേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് കുമാറിന് ജീവന് നഷ്ടപ്പെടുകയായിരുന്നുവെന്ന് പുന്പുന് പോലീസ് സ്റ്റേഷന് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News