തിരുവനന്തപുരം:സി.കെ നാണു അധ്യക്ഷനായ ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മാത്യു ടി.തോമസ് അധ്യക്ഷനായ താല്‍ക്കാലിക കമ്മിറ്റി നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി.
പാര്‍ട്ടിയിലെ ചേരിതിരിവിനെ തുടര്‍ന്നാണ് സി കെ നാണുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. മാത്യൂ ടി തോമസിനെ പ്രസിഡന്റാക്കി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ദേശീയ പ്രസിഡന്‍് എച്ച് ഡി ദേവഗൗഡ അറിയിച്ചു.
മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയില്‍ ഉപാധ്യക്ഷനുമായ കമ്മിറ്റിയില്‍ സി കെ നാണുവിന് ഒരു പദവിയുമില്ല. ലോക്താന്ത്രിക് ജനതാദള്ളുമായുള്ള ലയനത്തിന് ദേവഗൗഡ പച്ചക്കൊടി കാട്ടിയിട്ടും പാര്‍ട്ടിയിലെ ചേരിപോരിനെ തുടര്‍ന്ന് അതു സാധ്യമായിരുന്നില്ല. സി.കെ നാണു നിയമിച്ച കോട്ടയം ജില്ലാ പ്രസിഡന്‍ിനെ ദേശീയ നേതൃത്വം ഏകപക്ഷീയമായി മാറ്റിയതിനെ തുടര്‍ന്ന് നാണു ഇടഞ്ഞുനില്‍ക്കുകയായിരുന്നു