Kerala
ജയമോള്‍ വര്‍ഗീസിന്റെ കാവ്യസമാഹാരങ്ങള്‍ പ്രകാശനം ചെയ്തു
കോട്ടയം: ജയമോള്‍ വര്‍ഗീസിന്റെ രണ്ട് കാവ്യസമാഹാരങ്ങളുടെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്നു. ഔസേപ്പ് ചിറ്റക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗവണ്‍മെന്റ് പ്‌ളീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ ഉദ്ഘാടനം ചെയ്തു.
‘പ്രണയബുദ്ധന്റെ ഭൂപടങ്ങളെ മോഹിക്കുന്നവള്‍’ എന്ന പുസ്തകം പവിത്രന്‍ തീക്കുനി ടി.ജി വിജയകുമാറിനും ‘മോക്ഷം തേടുന്ന വിശുദ്ധ പാപങ്ങള്‍’ ബി. ശശികുമാര്‍ അനില്‍ കുര്യാത്തിക്ക് നല്‍കി കൊണ്ടും പ്രകാശനം ചെയ്തു. സിജിത അനില്‍, ശരത് ബാബു പേരാവൂര്‍ എന്നിവര്‍ പുസ്തകം പരിചപ്പെടുത്തി. ചടങ്ങില്‍ കലാ-സാഹിത്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News