Uncategorized
ജയലളിതയുടെ മരണത്തില്‍ ദുരൂഹത: പുനരന്വേഷണ പ്രഖ്യാപനവുമായി സ്റ്റാലിന്‍
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം,? പ്രഖ്യാപനവുമായി സ്റ്റാലിന്‍. തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യം ചെയ്യുക മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തലാണെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഡി.എം.കെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനവും ഇതായിരിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്നും കുറ്റവാളികളെ ജയലിലടയ്ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും മുന്‍ മുഖ്യന്ത്രിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുവരണമെന്ന തമിഴ്നാട്ടിലെ ജനങ്ങളുടെ തത്പര്യം നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News