EntertainmentNews
നടി ജയഭാരതിയുടെ മകന്‍ കൃഷ് ജെ. സത്താര്‍ വിവാഹിതനായി
അന്തരിച്ച നടന്‍ സത്താറിന്റെയും നടി ജയഭാരതിയുടെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി. സോനാലി നബീല്‍ ആണ് വധു. ചെന്നൈയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, സുരേഷ്ഗോപി, ഖുശ്ബു, വിധുബാല, കെ.പി.എ.സി ലളിത തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം നടക്കും.
കൃഷ്.ജെ സത്താര്‍ എന്ന പേരിലാണ് ഉണ്ണികൃഷ്ണന്‍ ചലച്ചിത്ര മേഖലയില്‍ അറിയപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ’22 ഫീമെല്‍ കോട്ടയം’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നായകനായും കൃഷ് സത്താര്‍ അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News