EntertainmentInternationalNews
നടി മിയോ നകയാമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ
ടോക്യോ:ജപ്പാന്‍ നടിയും ഗായികയുമായ മിയോ നകയാമയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ടോക്യോയിലെ വീടിനുള്ളിലെ ബാത്ത് ടബ്ബിനുള്ളിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടത്. 54 വയസ്സായിരുന്നു. മരണവിവരം താരത്തിന്റെ ടീം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മിയോ നകയാമയുടെ മരണം സംഭവിച്ച് അന്വേഷണം നടക്കുകയാണെന്നും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഒസാകയില്‍ ഒരു പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും താരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പരിപാടി ക്യാന്‍സല്‍ ചെയ്തിരുന്നു.
ജെപോപ്പിലെ പ്രമുഖ താരമാണ് നകയാമ. 80കളിലും 90കളിലുമാണ് താരം ഏറെ പ്രശസ്തിയാര്‍ജിച്ചത്. 1995ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ എന്ന ചിത്രം ആഗോളതലത്തില്‍ നിരൂപകപ്രശംസകളേറ്റുവാങ്ങിയ ചിത്രമായിരുന്നു. ഗായികയെന്ന നിലയ്ക്കും നകയാമ പ്രശ്തിയാര്‍ജിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News