ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ ജെ. പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നദ്ദ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News