യഥാര്‍ത്ഥത്തില്‍ ഇതാണ് ഞാന്‍; എഡിറ്റ് ചെയ്യാത്ത ചിത്രത്തിനൊപ്പം കുറിപ്പുമായി ഇലിയാന ഡിക്രൂസ്
കൊച്ചി:നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഇലിയാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
തന്റെ ശരീരത്തിനോടുള്ള സ്‌നേഹം തുറന്നു പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്. എഡിറ്റ് ചെയ്യാത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ബോഡി പോസിറ്റിവിറ്റി പോസ്റ്റ്. ‘ചില ആപ്പുകളുടെ സഹായത്തോടെ ചിത്രങ്ങളില്‍ നിങ്ങളെ കൂടുതല്‍ മെലിഞ്ഞതും നിറമുള്ളവളുമാക്കി മാറ്റാന്‍ കഴിയും.
ആ ആപ്പുകളില്‍ നിന്നെല്ലാം ഒഴിവാക്കി ഞാന്‍ യഥാര്‍ഥത്തില്‍ എങ്ങനെയാണോ അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇതാണ് ഞാന്‍. എല്ലാ കുറവുകളോടെയുമുള്ള എന്നെ സ്‌നേഹിക്കാന്‍ എനിക്ക് കഴിയുന്നു. അതില്‍ അഭിമാനമുണ്ട്’. എന്നാണ് ഇലിയാന കുറിച്ചത്.
ചുവന്ന ബിക്കിനി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഇലിയാന പങ്കുവച്ചത്. യൂ ആര്‍ ബ്യൂട്ടിഫുള്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. തനിക്ക് പിന്തുണ നല്‍കിയവരുടെ കുറിപ്പുകളും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ പിന്തുണയുമായി നിരവധി ആരാധകര്‍ ആണ് എത്തിയത്.
2017ല്‍ ഒരു ചിത്രം പങ്കുവച്ചതിന്റെ പേരില്‍ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് ഇലിയാന ഇരയായിട്ടുണ്ട്. ഇത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നതായും താരം പറഞ്ഞു. എന്നാല്‍ അതിനു ശേഷം ബോഡി പോസിറ്റിവിറ്റി സന്ദേശം പകരുന്ന നിരവധി ചിത്രങ്ങളാണ് ഇലിയാന പോസ്റ്റ് ചെയ്തിരിക്കുന്നത്.