CrimeKeralaNews

ഒറ്റമുറിയില്‍ തൂങ്ങിയാടിയ മൂന്നു മൃതദേഹങ്ങള്‍,ഇത്തിത്താനത്തെ കൂട്ട ആത്മഹത്യയുടെ കാരണമിതാണ്

കോട്ടയം:ഒറ്റമുറിയില്‍ തൂങ്ങിയാടുന്ന മൂന്നു മൃതദേഹങ്ങള്‍ ഇത്തിത്താനത്തെ നാട്ടുകാരെ മാസങ്ങളോളം അസ്വസ്ഥമാക്കുന്ന കാഴ്ചകളാണ് പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായരുടെ വീട്ടില്‍ കണ്ടത്. ഭാര്യ സരസമ്മയുടെയും മകന്‍ രാജീവിന്റെയും മരണത്തില്‍ കലാശിച്ചത് കുരുന്നുകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിനായുള്ള പോക്‌സോ കേസുകളിലെ ദുരുപയോമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചന.

സ്വന്തം മകളായി കണ്ട് സ്‌നേഹിച്ചിരുന്ന നാലുവയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് കേസെടുക്കുമെന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഭീഷണിയാണ് മൂന്നു ജീവനുകള്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

വീടിനടുത്തുതന്നെ താമസിയ്ക്കുന്ന സഹോദരന്റെ മകളെ കുട്ടിയുടെ അഛന്‍ മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.സഹോദരനോട് അകന്നു കഴിയുന്ന രാജീവ് മകളെ അടിച്ച വിവരം നേരിട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയാണ് അറിയിച്ചത്.എന്നാല്‍ പരാതി അന്വേഷിയ്ക്കാനെത്തിയ ചൈല്‍ഡ് ലൈന്‍ രാജീവിനെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.കുട്ടിയുടെ മൊഴിയില്‍ നിന്നും അഛനെതിരെയല്ല ചെറിയഛനെതിരെയാണ് കേസെടുക്കേണ്ടതെന്നും അറിയിച്ചു.ചൈല്‍ഡ് ലൈനിന്റെ വാക്കുകളിലെ ദുസൂചന തിരിച്ചറിഞ്ഞ രാജീവും കുടുംബവും അതീവ ദുഖിതരായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.
ചൈല്‍ഡ് ലൈനിന്റെ ഭീഷണിയില്‍ പറയുന്നപോലെ നാലുവയസുകാരിയായ മകള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ കേസെടുത്താലുണ്ടാവുന്ന അപമാനഭാരം കുടുംബത്തെ വല്ലാതെ ഉലയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് കുടുംബമൊന്നടങ്കം ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ചയാണ് രാജീവിനെയും കുടുംബത്തെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ തൊഴിലാളിയായിരുന്നു രാജീവ്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker