CrimeInternationalNewsTop Stories
ഇസ്രായേലിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു, രണ്ട് മലയാളികൾ അറസ്റ്റിൽ
ടെല്‍ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.40 കാരനായ ജെറോം അർതർ ഫിലിപ്പാണ് മരിച്ചത്.ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് ജെറോമിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തായ പീറ്റര്‍ സേവ്യര്‍ (60) പരിക്കേറ്റ് ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. ഇവർ ഇന്ത്യാക്കാരാണെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News