ഐ.എസിന് വേണ്ടി അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത് 60ഓളം മലയാളികള്‍; 38 പേരുടെ മരണം സ്ഥിരീകരിച്ചു
മലപ്പുറം: അഫ്ഗാനിസ്താനില്‍ ഐ.എസിന് വേണ്ടി മലയാളികളായ 60തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന്‍ മുഹമ്മദ് മുഹ്സിന്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ് ഐ.എസില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെ കുറിച്ചുള്ള വിവരമുള്ളത്.
അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും എട്ടു സ്ത്രീകളടക്കം 98 പേരാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് ദേശീയ അന്വേഷണ ഏജസിയുടെ കണക്ക്. ഇതില്‍ 40 പേര്‍ കണ്ണൂരില്‍നിന്നാണ്. മറ്റുള്ളവര്‍ കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതില്‍ കൂടുതലാകാനാണു സാധ്യതയെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലുള്ള ഐഎസ് കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാകിസ്താനി വഴിയാണ് മുഹസിന്‍ ഐഎസില്‍ ചേര്‍ന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കോളജില്‍നിന്നു ബംഗളുരുവിലേക്കു വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു വീട്ടുകാരോടു പറഞ്ഞത്. ബംഗളുരുവില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്നു. ഇയാളുടെ ഐ.എസ്. ബന്ധവും പോലീസ് സ്ഥിരീകരിച്ചിരുന്നു.