CrimeHome-bannerKeralaNews

ഐ.എസ് ചാവേറാകാന്‍ തയ്യാറായി മലയാളികളും! കേരള ഐ.എസ് ഘടകത്തില്‍ നിന്ന് കോയമ്പത്തൂര്‍ ഘടകം പട്ടിക ശേഖരിച്ചു

കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൊഴി നല്‍കി. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

അതേസമയം എന്‍ ഐ എ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ ചില ലഘുലേഖകള്‍ കണ്ടെത്തി. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്റാന്‍ ഹാഷിമുമായി ഇവര്‍ക്കു ബന്ധമുള്ളതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂരിലെ ഏഴുകേന്ദ്രങ്ങളില്‍ എന്‍.ഐ.എ സംഘം നടത്തിയ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ പേരോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പങ്കുണ്ടെന്നു കരുതുന്ന മലയാളി യുവാക്കളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button