Home-bannerNationalNews

കേന്ദ്രത്തിന് തിരിച്ചടി,കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കശ്മീരിൽ അവശ്യ സേവന ഇടങ്ങളിൽ ഇന്റർനെറ്റ് പുനസ്ഥാപിയ്ക്കണമന്ന് സുപ്രീം കോടതി ഉത്തരവ്.ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഉടൻ  ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണ്. ഇത് ആവിഷ്കര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരും. നാടിന്റെ സുരക്ഷയ്ക്കൊപ്പം പ്രാധാന്യമുള്ളതാണ് ജനങ്ങളുടെ സ്വാതന്ത്രമെന്നും കോടതി പറഞ്ഞു.

ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നും നിർദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി.
ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്.
ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്കാര സ്വാതന്ത്ര്യമാണ്. താത്കാലികമായി ഇന്റർനെറ്റ് വിച്ഛേദിക്കാം.
പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് സസ്പെൻഷൻ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button