KeralaNews

ചേച്ചിയുടെ വരന്‍ അയര്‍ലന്‍ഡുകാരന്‍, അനിയന്റെ വധു ഹോങ്കോങ് കാരി, തൃശൂരിലെ ഇൻറർനാഷണൽ മാര്യേജ്

തൃശൂർ:ഒരു ദിവസം തന്നെ സഹോദരങ്ങളുടെ വിവാഹം നടക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ ഒരു പോലെ വിവാഹം കഴിക്കുന്നത് പുതുമയുള്ള കാര്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലം വ്യത്യസ്തമായ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചേച്ചിയുടെ വരന്‍ അയര്‍ലന്‍ഡുകാരന്‍, അനിയന്റെ വധു ഹോങ്കോങ് കാരി

മുംബൈയില്‍ സ്ഥിരതാമസമാക്കിയ പനഞ്ഞിക്കാട്ടില്‍ സുരേഷിന്റെയും മഞ്ജുവിന്റെയും മക്കളാണ് പ്രിയങ്കയും പ്രണവും. അയര്‍ലന്‍ഡിന്‍ ഫ്രയിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന പ്രിയങ്ക അയര്‍ലാന്‍ഡ് സ്വദേശിയായ വിക്ടര്‍ പോമെറൊയോയുമായി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തപ്പോള്‍ അനിയനായ പ്രണവ് തിരഞ്ഞെടുത്തത് ഹോങ്കോങ്കാരിയായ ഖ്യാധിയേയാണ്.

ലണ്ടനില്‍ പഠനത്തിനിടെയാണ് ഖ്യാതിയും പ്രണവും കണ്ടുമുട്ടുന്നത്. ആര്‍ക്കിടെക്ട് ആന്‍ഡ് എന്‍വയോണ്‍മെന്റില്‍ ഗവേഷകനാണ് പ്രണവ്. സൈക്കോളജിസ്റ്റായ ഖ്യാദി ഇന്ത്യന്‍ വംശജരും ഹോങ്കോങ്ങില്‍ സ്ഥിരതാമസമാക്കിയ ജോ്യാതിയുടേയും അശ്വിന്റെയും മകളാണ്. സൈബര്‍ സെക്യൂരിറ്റി സീനീയര്‍ കണ്‍സല്‍ട്ടന്റായ വിക്ടര്‍ അയര്‍ലന്‍ഡുകാരായ സെലിന്റെയും സീമസിന്റെയും മകനാണ്. ഇന്ത്യന്‍ ആത്മീയതയും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണരീതികളും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് വിക്ടര്‍.

ഞായാറാഴ്ച രാവിലെ മങ്ങാട് പനഞ്ചിങ്കാട്ടിലെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിക്ടറും ഖ്യാദിയും മാത്രമാണ് വിദേശത്ത് നിന്ന് എത്തിയത്. വെസ്റ്റേണ്‍ റെയില്‍വേ മുന്‍ ചീഫ് പവര്‍ കണ്‍ട്രോളറായ സരരേഷ് 1989 മുതല്‍ മുംബൈയില്‍ താമസമാക്കിയതു കൊണ്ട് തന്നെ ഞായാറാഴ്ച രാത്രി ഉത്തരേന്ത്യന്‍ ചടങ്ങുകളും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker