31 C
Kottayam
Monday, October 28, 2024

Reel star Mubeena theft case: ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയുടെ കയ്യില്‍ ഒന്നരലക്ഷത്തിന്റെ മൊബൈല്‍,ആഡംബരജീവിതത്തിനായി അടിച്ചുമാറ്റല്‍,റീല്‍സ് താരത്തെ കുടുക്കിയത് സി.സി.ടി.വി

Must read

കൊല്ലം: പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.

സെപ്റ്റംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭര്‍തൃ സഹോദരി നല്‍കിയത്. ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന നടത്തിയ നിരീക്ഷണമാണ് അറസ്റ്റിലേക്ക് എത്തിയത്.

മുനീറയുടെ വീട്ടിലെ നിരീക്ഷണ കാമറ പരിശോധിച്ചതില്‍ മുബീന ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചു. തുടര്‍ന്ന് പരിശോധന നടത്തിയ ദിവസം വരെ ഇവിടെ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. പൂട്ടിയിട്ടിരുന്ന വീട്ടിലെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിയാമായിരുന്ന മുബീന മുറിതുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. മുനീറ ചിതറ പൊലീസില്‍ മുബീനയ്ക്കെതിരെ പരാതി നല്‍കി.

ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്തുപോയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ലെന്നു പൊലീസ് മനസ്സിലാക്കി. ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തങ്കിലും മോഷണം സമ്മതിക്കാന്‍ ആദ്യം തയ്യാറായില്ല. തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലില്‍ രണ്ടു മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു.

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വില്‍പന നടത്തിയ സ്വര്‍ണത്തിന്റെ ബാക്കിയും പണവും പൊലീസ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്ത മുബീനയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊല്ലത്ത് പട്ടാപ്പകൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വിമല ഹൃദയ...

ബാഗിനുള്ളിൽ വെടിയുണ്ടകള്‍ ; ജമ്മുകശ്മീർ എംഎൽഎ ബഷീർ അഹമ്മദ് വീരി വിമാനത്താവളത്തിൽ പിടിയിൽ

ശ്രീനഗർ : നാഷണൽ കോൺഫറൻസ് നേതാവും ബിജ്ബെഹറ എംഎൽഎയുമായ ബഷീർ അഹമ്മദ് വീരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ബാഗിൽ നിന്ന് രണ്ട് ലൈവ് ബുള്ളറ്റുകൾ കണ്ടെടുത്തതിനെ തുടർന്നാണ് ഞായറാഴ്ച ബഷീർ അഹമ്മദിനെ...

100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സർക്കാർ, തോമസ് കെ തോമസടക്കം ആരും പരാതി നൽകിയില്ല

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ...

Flight hoax threats:ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി; അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ

ന്യൂഡല്‍ഹി : വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ...

Vaikom Theft: വൈക്കത്തെ കടകളിൽ മോഷണം: ദൻരാജ് യദുവൻഷി പിടിയിൽ ‘സ്മോൾ ബണ്ടിച്ചോർ’ മോഷണമാരംഭിച്ചത് പതിനേഴാം വയസില്‍

കോട്ടയം: വൈക്കം ടൗണിലെ രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ മോഷണം നടത്തിയ പ്രതി ആലപ്പുഴയിൽ പിടിയിൽ. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി ദൻരാജ് യദുവൻഷി (25)-യെയാണ് കൈനടി പോലീസ് കഴിഞ്ഞ...

Popular this week