BusinessNews

ഇൻസ്റ്റാഗ്രാമിലും പണം വാരാം, 2022 ലെ വലിയ മാറ്റങ്ങളിങ്ങനെ

2022ൽ ഇൻസ്റ്റഗ്രാമിലെ കണ്ടന്‍റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി തലവൻ ആദം മെസ്സേറി രംഗത്ത്. ‘ഇൻസ്റ്റാഗ്രാം എന്താണെന്നതിൽ എന്താണെന്ന് പുനര്‍ നിര്‍വചനം ആവശ്യമാണ്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്.’ അദ്ദേഹം വ്യക്തമാക്കി. ”ഞങ്ങൾ പ്ലാറ്റ്​ഫോമിൽ വിഡിയോകൾക്ക്​ കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കും… ഇൻസ്റ്റഗ്രാം ഇനിമുതൽ കേവലമൊരു ഫോട്ടോ പങ്കിടൽ ആപ്പ് മാത്രമായിരിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു. 

ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്” ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീൽസ് ഏറെ വിജയകരമാണ്, ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു. ഇൻസ്റ്റയിലെ ക്രിയേറ്റർമാർക്ക് പ്രോത്സാഹനവും സഹായവും എന്ന നിലക്ക്​ കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പ്ലാറ്റ്​ഫോമിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

2022-ൽ സന്ദേശമയയ്ക്കലിലും സുതാര്യതയിലും ഇൻസ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊസ്സേറി കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം ഈയിടെയായി പ്ലാറ്റ്​ഫോമിൽ വിഡിയോ കൈകാര്യം ചെയ്യുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബറിൽ ദൈർഘ്യമേറിയ വീഡിയോകൾ പ്രധാന ഫീഡിലേക്ക് കൊണ്ടുവരാൻ IGTV എന്ന ബ്രാൻഡ് ഇന്‍സ്റ്റ അവസാനിപ്പിച്ചിരുന്നു.

ഈ വര്‍ഷത്തോടെ ഇന്‍സ്റ്റ റീല്‍സ് അടക്കം ഉള്ളവയ്ക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അത് വലിയ വിപ്ലവം തന്നെ ഷോര്‍ട്ട് വീഡിയോ ആപ്പ് രംഗത്ത് ഉണ്ടാക്കും. ഇപ്പോഴും ഇന്‍സ്റ്റ വഴി പണം സമ്പദിക്കുന്നവരുണ്ട്. എന്നാല്‍ വലിയ ഇന്‍ഫ്യൂവെന്‍സര്‍മാര്‍ക്ക് മാത്രമാണ് അത് സാധ്യമാകുന്നത്. എന്നാല്‍ പുതിയ ഫീച്ചറുകളിലൂടെ കൂടുതല്‍പ്പേരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കാനാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker