തിരുവനന്തപുരം: നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടര്‍ച്ചയായി മോഷണം പോകുന്നുവെന്ന പരാതി വരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി കാണാതായത് അടിവസ്ത്രമായതിനാല്‍ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാന്‍ മടിച്ചു. ചെറിയ കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ വരെ അടിവസ്ത്രമാണ് മോഷ്ടിക്കുന്നത്.
ഒടുവില്‍ കള്ളനെ കണ്ടു നാട്ടുകാര്‍ ഞെട്ടി. സ്ത്രീകളുടെ അയല്‍വാസിയായ കിളിമാനൂര്‍ സ്വദേശി ഹരി എസ് ടിയാണ് ഈ അടിവസ്ത്ര മോഷ്ടാവ്. ഏകദേശം 500 ഓളം അടിവസ്ത്രം ഇയാളുടെ വീട്ടില്‍ നിന്നും കണ്ടുകിട്ടി.സ്ത്രീകള്‍ കുളിക്കുമ്പോള്‍ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടി എന്നും സ്ത്രീകളുടെ പരാതിയുണ്ട്.
അയല്‍വക്കത്തെ സ്ത്രീകള്‍ അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കും. ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.കൊച്ചു കുട്ടികളുടെ മുതല്‍ പ്രായമായവരുടെ വരെ അടിസ്ത്രങ്ങള്‍ മോഷ്ടിക്കാറുണ്ട്. സംഭവം പുറത്തായതോടെ ഇയാള്‍ ഒളിവിലാണ്. ആളെ കണ്ടുകിട്ടിയാല്‍ കൗണ്‍സലിംഗിന് വിധേയമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെയായിരുന്നു സദാചാര ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു; അയൽവാസി കസ്റ്റഡിയിൽ
പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊന്നു. പാമല സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് അയല്‍വാസിയാണ് ഇവരെ കുത്തിയത്. കുന്നന്താനം സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പൊലീസ് സംശയിക്കുന്നു.
രാവിലെ ഏഴരയോടെയാണ് സംഭവം. വിജയമ്മയുടെ വീട്ടിലെത്തിയ പ്രതി ബിയർ കുപ്പി കൊണ്ട് കുത്തിരിക്കേൽപ്പിക്കുകയായിരുന്നു. മാനസിക വൈകല്യമുളളയാളാണ് പ്രതിയെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പൊലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്.
ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം; കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച്, പ്രാകൃത പരീക്ഷണം നടത്തി യുവാവ്
പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്. സംഭവത്തിൽ യുവതിയുടെ കൈപ്പത്തിയിൽ സാരമായി പൊള്ളലേറ്റു. കർണാടകയിലെ കോലാർ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. ആനന്ദയെ ഭയന്ന് ഇക്കാര്യം യുവതി പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടർന്ന് പോലീസ് ഭർത്താവിനായി തിരച്ചിൽ നടത്തുകയാണ്.
14 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ടെന്ന് വെമഗൽ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് പറഞ്ഞു. എന്നാൽ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. അഞ്ച് ദിവസം മുമ്പ് അയാൾ അവളുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ നിർബന്ധിച്ചു. നിരക്ഷരയായ സ്ത്രീ ഉടൻ തന്നെ ഭർത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.