
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 20 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. 82 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് പ്രധാനമായി രൂപയുടെ മൂല്യത്തെ ബാധിച്ചത്. എന്നാല്‍ ഓഹരി വിപണിയിലെ അനുകൂല സാഹചര്യം രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത് ഒഴിവാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്നലെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 82 രൂപ 51 പൈസ എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News