Home-bannerNationalNewsRECENT POSTS
ജപ്പാന്‍ കപ്പലിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ജപ്പാന്‍ തീരത്തെ ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായും എംബസി അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചത് മൂലം ‘ഡയമണ്ട് പ്രിന്‍സസ്’ ജപ്പാനിലെ യോക്കോഹോമയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 3700 യാത്രക്കാരുള്ള കപ്പലിലെ 220 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
കപ്പല്‍ പിടിച്ചിട്ടതിന് പിന്നാലെ സഹായം അഭ്യര്‍ഥിച്ച് നിരവധി ഇന്ത്യക്കാര്‍ രംഗത്തെത്തിയിരുന്നു. കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുടെ വീഡിയോകള്‍ പുറത്തുവന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News