അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം
അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി. ഫെബ്രുവരി 17ന് വാങ്ങിയ 202511 എന്ന ടിക്കറ്റ് നമ്പരാണ് ഷാര്‍ജയില്‍ താമസിക്കുന്ന ശിവമൂര്‍ത്തിയുടെ ജീവിതം മാറ്റിമറിക്കുന്ന വിജയം നേടിക്കൊടുത്തത്.
സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ ശിവമൂര്‍ത്തിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. താന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ശിവമൂര്‍ത്തി ബിഗ് ടിക്കറ്റിന് നന്ദിയും അറിയിച്ചു.
രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയതും ഇന്ത്യക്കാരനാണ്. ജയപ്രകാശ് ഫിലിപ്പ് വാങ്ങിയ 167221 എന്ന ടിക്കറ്റ് നമ്പരാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്.
ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.