ഓവല്‍: ലോക കപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്ത ഇന്ത്യയ്ക്കെതിരെ 50 ഓവറില്‍ 316 റണ്‍സ് നേടാനെ ഓസീസിന് കഴിഞ്ഞുള്ളു.ഇന്ത്യയ്ക്കായി ധവാന്(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിവരുടെ മികച്ച ബാറ്റിംഗാണ് സ്കോര്‍ മുന്നൂറ് കടത്തിയത്.ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 127 റണ്‍സിലാണ് പൊളിഞ്ഞത്.മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍ (56)സ്മിത്ത്(69) ക്യാരി (55)ഫിഞ്ച്(36)എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യയ്ക്കായി ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ടും വിക്കറ്റും നേടി.വിജയത്തോടെ രണ്ടു കളികളില്‍ നിന്നും ഇന്ത്യക്ക് 4 പോയിന്റായി.ഓസ്ട്രേലിയയ്ക്ക് 3 കളികളില്‍ നിന്ന് 4 പോയിന്റ്.ആറുപോയിന്റോടെ ന്യൂസിലാന്‍ഡാണ് ഒന്നാമത്.