News
ഇന്ത്യക്കാര്‍ക്ക് പഞ്ചസാര ഒരു വീക്ക്‌നെസ്! ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. നിലവിലെ രീതി അനുസരിച്ച് പ്രതി ശീര്‍ഷ ഉപഭോഗം ഉയര്‍ന്നാല്‍ പ്രതിവര്‍ഷം 5.2 ദശലക്ഷം ടണ്‍ ആയി പഞ്ചസാര ഉപഭോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുധാന്‍ഷു പാണ്ഡെ ചൂണ്ടിക്കാട്ടി.
പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ മില്ലുകള്‍ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് രാജ്യത്ത് ഉപഭോഗം വര്‍ധിച്ചു വരുന്നത്.
രാജ്യത്ത് മധുര പലഹാരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ വളരെയധികം നടക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News