CricketHome-bannerSports
‘ഓറഞ്ചി’ല്‍ അടിവാങ്ങി ഇന്ത്യ,ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യം 338 റണ്‍സ്
ബര്‍മിംങാം: ഓറഞ്ച് ജഴ്‌സിയില്‍ കന്നി മത്സരത്തിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്.ലോക കപ്പിലെ നിര്‍ണായക മത്സരങ്ങളിലൊന്നില്‍ ഇംഗ്‌ളണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സിന്റെ വിജയ ലക്ഷ്യം.അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് മുതിര്‍ന്ന ഇംഗ്‌ളണ്ടിനെ ജസ്പ്രീത് ബുറ പിടിച്ചുകെട്ടിയില്ലെങ്കില്‍ സ്‌കോര്‍ 350 പിന്നിട്ടേനെ.സെഞ്ചുറിയുമായി ബെന്‍സ്‌റ്റോക്ക് ഇംഗ്ലണ്ട് ബാറ്റിംഗിന് അടിത്തറയിട്ടു. 109 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്‌സുമടക്കം ബെയര്‍ സ്റ്റോ 111 റണ്‍സെടുത്തു.ഓപ്പണര്‍ ജെയ്‌സണ്‍ റോയി 66,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.ഇന്ത്യയ്ക്കായി 10 ഓവറില്‍ 69 റണ്‍സ് വഴങ്ങി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് വീഴത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News