രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ 115 കോടിയിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ മുന്നേറുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ സത്യമാവുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘നരേന്ദ്രമോദിജിയുടെ വാക്കുകള്‍ സത്യമാവുകയാണ്. ഇന്ത്യക്കാര്‍ ഒരു തവണ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.
115 करोड़ लगे वैक्सीन के डोज
देश सुरक्षित हो रहा हर रोजAs India's vaccination coverage crosses 115 crore mark, PM @NarendraModi ji's words ring true – once Indians decide to do something, nothing is impossible!#HarGharDastak strengthening world's largest vaccination drive! pic.twitter.com/8lE5YNjzfm
— Dr Mansukh Mandaviya (@mansukhmandviya) November 18, 2021
അതിനിടെ രാജ്യത്ത് പുതിയ 11,919 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11,242 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,38,85,132 ആയി. 98.28 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 470 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണനിരക്ക്4,64,623 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.