ബംഗ്ലാകടുവകളെ തുരത്തി, ഇന്ത്യ ലോക കപ്പ് സെമിയില്‍
ബര്‍മിങ്ഹാം: കളിയുടെ അവസാന നിമിഷങ്ങള്‍ വരെ ചൊറുത്തു നില്‍പ്പിന് ശ്രമിച്ച ബംഗ്‌ളാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് നടന്നുകയറി.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കില്‍ വാലറ്റക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ബംഗ്ലാദേശിനെ ജയത്തിന്റെ അടുത്തുവരെയെത്തിച്ചത്.സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ഇന്ത്യയുടെ രക്ഷകനായപ്പോള്‍.ക്യത്യമായ ബ്രേക്ക് ത്രൂകളുമായി ജസ്പ്രീത് ബുമ്ര ബംഗ്ലാദേശ് ബാറ്റിംഗിന്റെ നടുവൊടിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 314 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 48 ഓവറില്‍286 റണ്‍സിന് അവസാനിച്ചു.
ബംഗ്‌ളാദേശിനായി സൂപ്പര്‍താരം ഷാക്കിബ് അല്‍ ഹസന്‍(66)ലിട്ടണ്‍ദാസ്(22)സൗമ്യ സര്‍ക്കാര്‍ (33)ലിട്ടണ്‍ദാസ്(22)ബമുഷ്ഫിക്കര്‍ റഹിം എന്നവര്‍ മികച്ച് പ്രകടനം നടത്തി
ഇന്ത്യ ബാറ്റിംഗ് : കെ.എല്‍. രാഹുല്‍ സി മുസ്താഫിസുര്‍ ബി റൂബല്‍ ഹൊസൈന്‍ 77, രോഹിത് ശര്‍മ്മ സിലിട്ടണ്‍ ദാസ് ബി സൗമ്യ സര്‍ക്കാര്‍ 104, കൊഹ്ലി സി റൂബല്‍ ഹൊസൈന്‍ ബി മുസ്താഫിസുര്‍ 26, ഋഷഭ് പന്ത് സി മൊസാട്ടേക്ക് ഹൊസൈന്‍ ബി ഷാക്കിബ് അല്‍ഹാസി 48, ഹാര്‍ഭിക് പാണ്ഡ്യ സി സൗമ്യ സര്‍ക്കാര്‍ ബി മുസ്തഫിസുര്‍ റഹ്മാന്‍ 0, ധോണി സി ഷാക്കിബ് ബി മുസ്താഫിസുര്‍ 35, കാര്‍ത്തിക് സി മൊസട്ടേക്ക് ബി മുസ്താഫിസുര്‍ 8, ഭുവനേശ്വര്‍ റണ്‍ ഔട്ട് 2, ഷമി ബി മുസ്താഫിസുര്‍ 1, ബുംറ നോട്ടൗട്ട് 0,
ഒരു ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും രണ്ടാമത്തെ അന്താരാഷ്ട്ര താരവുമാണ് രോഹിത്. 2015 ലോകകപ്പില്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ കുമാര്‍ സംഗക്കാര നാല് സെഞ്ച്വറികള്‍ നേടിയിരുന്നു. 2003ല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി മൂന്ന് സെഞ്ച്വറികള്‍ നേടിയിരുന്നു. ഇന്ത്യ അക്കുറി ഫൈനലിലെത്തുകയും ചെയ്തിരുന്നു. 544 ഈ ലോകകപ്പിലെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനായി രോഹിത് ശര്‍മ്മ മാറി. ഏഴ് ഇന്നിംഗ്‌സുകളില്‍ നാല് സെഞ്ച്വറികളുടെയും ഒരു അര്‍ദ്ധ സെഞ്ച്വറിയുടെയും അകമ്പടിയോടെയാണ് രോഹിത് 544 റണ്‍സിലെത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 516 റണ്‍സ് നേടിയ ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെയാണ് രോഹിത് മറികടന്നത്. ഒരു ലോകകപ്പില്‍ സച്ചിന് ശേഷം 500 റണ്‍സിലേറെ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനും രോഹിത് തന്നെ. 1996 ലോകകപ്പില്‍ സച്ചിന്‍ 523 റണ്‍സും 2003 ലോകകപ്പില്‍ 673 റണ്‍സും നേടിയിരുന്നു. 180 ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്നലെ രോഹിതും രാഹുലും പടുത്തുയര്‍ത്തിയത്.