ന്യൂഡൽഹി: രക്തം കട്ടപിടിക്കുന്നതു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അസ്ട്രാസെനക, ഫൈസർ വാക്സീനുകളെടുത്തവരിൽ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സീനുകളെക്കാൾ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലുണ്ട്.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്. ഇതെത്തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അൽപകാലം നിർത്തിവച്ചിരുന്നു.
പല രാജ്യങ്ങളിൽ വ്യത്യസ്ത വാക്സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡിന്റെ പുതിയ വകഭേദം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍പ് കണ്ടിരുന്ന ലക്ഷണങ്ങളെല്ലാം മാറി രോഗത്തിന് പുതിയ മുഖമാണ്. വൈറസ് പരിണമിക്കാത്തത് എന്തായാലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വേണമെങ്കില്‍ പറയാം. മുന്‍പത്തെ തരംഗത്തെ അപേക്ഷിച്ച് വാക്‌സിന്‍ എടുത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും വൃത്യസ്തമായ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
വാക്‌സിന്‍ എടുത്തിട്ടും കൊവിഡ്
കൊവിഡ് വാക്‌സിന്‍ എടുത്തവരിലും വീണ്ടും രോഗം വരുന്നുണ്ട്. യുകെയില്‍ നടത്തിയ ഒരു പഠനത്തില്‍ വാക്‌സിന്‍ എടുത്തവരില്‍ വരുന്ന കൊവിഡിന്റെ ലക്ഷണങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്. വാക്‌സിന്‍ എടുക്കുന്നത് രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്ന് രക്ഷ നല്‍കുന്നുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തി. വാക്‌സിന്‍ എടുത്തവരില്‍ കണ്ടു വരുന്ന ചില രോഗ ലക്ഷണങ്ങളാണ് പഠനത്തില്‍ പറയുന്നത്. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങൾക്ക് ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സയും ഐസോലേഷനും തുടരേണ്ടത് വളരെ അത്യാവശ്യമാണ്.
തൊണ്ട വേദന
തൊണ്ടയിലെ അസ്വസ്ഥത, വേദന അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവ സാധാരണയായി ആളുകള്‍ക്ക് കോവിഡ് വരുമ്പോള്‍ കാണാറുണ്ട്. ഒമിക്രോണിന്റെ പ്രാരംഭ ഘട്ടത്തില്‍ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ വാക്‌സിന്‍ എടുത്ത ആളുകളിലാണ് ഏറ്റവും കൂടുതലായി തൊണ്ട വേദന കണ്ടുവരുന്നതെന്ന് യുകെയില്‍ ZOE കോവിഡ് പഠനം പറയുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം വിഴുങ്ങുമ്പോള്‍ വേദന, തൊണ്ടയില്‍ സ്ഥിരമായി എരിയുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മൂക്കൊലിപ്പ്
രണ്ടാമത്തെ ലക്ഷണമാണ് മൂക്കൊലിപ്പ്. മുന്‍പത്തെ കൊവിഡ് വകഭേദങ്ങളില്‍ വളരെ സാധാരണമായി കണ്ടു വന്നിരുന്ന ലക്ഷണമായിരുന്നു ഇത്. ശ്വാസകോശ സംബന്ധമായ അസുഖമായതിനാല്‍, കൃത്യമായി കുത്തിവയ്പ് എടുത്തിട്ടും ആളുകള്‍ക്ക് മൂക്കൊലിപ്പ് ഉണ്ടാകുന്നു. വെറസ് മൂലമുണ്ടാകുന്ന അണുബാധ മൂലം ദിവസവം മുഴുവന്‍ മൂക്കില്‍ നിന്ന് നീരൊഴുക്ക് ഉണ്ടാകുന്നു. മൂക്കൊലിപ്പ് ഉണ്ടാകുമ്പോള്‍ ചിലർക്കെങ്കിലും മൂക്കിൽ തടസം അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് ആവി പിടിക്കുന്നത് ആശ്വാസം നല്‍കാറുണ്ട്.
മൂക്ക് അടയുക
കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തൊണ്ടയിലെയും മൂക്കിലെയും അണുബാധ കാരണം മൂക്ക് അടഞ്ഞ് പോകും. അടഞ്ഞ മൂക്ക് ശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്നു. ഇരിക്കുമ്പോള്‍ പോലും ശ്വാസം മുട്ടുന്ന ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മൂക്ക് അടയുന്നത് ഒരു വ്യക്തിക്ക് ശരിയായി ശ്വസിക്കാനും ഉറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
മൂക്കില്‍ തുള്ളി മരുന്ന് ഒഴിക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കും. രോഗാണുകളില്‍ നിന്ന് മൂക്കിന്റെ ശ്വാസനപ്രക്രിയയെ സംരക്ഷിക്കാന്‍ ആവി പിടിക്കുന്നത് ഗുണം ചെയ്യും.
തലവേദന
തൊണ്ട വേദന, ചുമ, അടഞ്ഞ മൂക്ക് എന്നിവയ്‌ക്കൊപ്പം ഉറപ്പായും തലവേദനയുമുണ്ടാകും. ശ്വസനം പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് നിങ്ങളുടെ തലയില്‍ വലിയ ഭാരമുണ്ടാക്കുന്നു. കൂടാതെ, അണുബാധ തലവേദനയ്ക്കും മറ്റ് വേദനകള്‍ക്കും കാരണമാകും. പച്ചമരുന്നുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ വേദന സഹിക്കാവുന്നതിലും അപ്പുറമാണെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുകയും വേദന കുറയ്ക്കാന്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്യുക.
വിട്ടുമാറാത്ത ചുമ
കോവിഡ് സമയത്ത് വിട്ടുമാറാത്ത ചുമ സാധാരണമാണ്. പലരിലും ഇത് കാണുന്നില്ലെങ്കിലും ചിലരില്‍ ഇത് ഗുരുതരമായ ഒരു ലക്ഷണമാണ്. തുടര്‍ച്ചയായ ചുമ ആളുകള്‍ക്ക് മടുപ്പും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ഈ ചുമ വ്യക്തിയില്‍ നിന്ന് ഊര്‍ജം ചോര്‍ത്തുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാന്‍ കഴിവില്ലാത്തവനാക്കി മാറ്റുകയും ചെയ്യും. വിട്ടുമാറാത്ത ചുമകള്‍ക്ക് വീട്ടില്‍ തന്നെ ചില ചികിത്സകള്‍ നടത്താം. ചുമ ആരംഭിക്കാന്‍ പോകുമ്പോള്‍ അത് കുറയ്ക്കാന്‍ ഇഞ്ചി ചായ കുടിക്കുന്നത് ഗുണം ചെയ്യും.