മലപ്പുറം: എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം നടത്തിയതായാണ് വിവരം. സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി വി. കെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.
സഹകരണ ബാങ്കില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരം മറച്ചുവച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിക്കുകയും പരാതി ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. വലിയ അഴിമതി ബാങ്കില്‍ നടന്നെന്നാണ് വിവരം. വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News