കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.
ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കണമെന്നു മാർച്ച് അവസാനയാഴ്ച കോർപറേഷൻ അധികൃതരുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പായതിനാൽ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സർക്കാർ നിർദേശം.
ഏപ്രിൽ 6നു തെരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേർന്ന യോഗത്തിലാണ് അധികമുള്ള ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചത്.
കോവിഡ് ലോക്ഡൗണിനു ശേഷം കെഎസ്ആർടിസി സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിച്ചിരുന്നില്ല. അതുമൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണ് നിലവിലെ സർവീസുകളും വെട്ടിക്കുറയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News