EntertainmentKeralaNews

ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയന്‍താരയും

ചെന്നൈ:തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തിൽ‌ ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും(Vignesh Shivan) നയന്‍താരയും(Nayanthara). ഇരുവർക്കും ക്ഷേത്ര അധികൃതർ ലീ​ഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി താരങ്ങൾ രം​ഗത്തെത്തിയത്. 

ക്ഷേത്ര അധികൃതര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയത്. തങ്ങള്‍ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായും കത്തില്‍ പറയുന്നു. ധൃതിയില്‍ ചിത്രം പകര്‍ത്താനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ശ്രദ്ധിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുമ്പുള്ള മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം ദര്‍ശനം നടത്തിയിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

പത്താം തിയതി ആയിരുന്നു വിഘ്‍നേഷ് ശിവനും നയൻതാരയും തിരുപ്പതിയിൽ ദർശനം നടത്തിയത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് നയൻതാര ചെരുപ്പ് ധരിച്ച് നടക്കുന്നത് കാണാമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ പറയുന്നു.

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൈ പിടിച്ച് നയന്‍താര വീണ്ടും കേരളത്തിലെത്തിയിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും എത്തിയത്.

അമ്മയെ കാണാനാണ് ഭര്‍ത്താവിനൊപ്പം നയന്‍താര കൊച്ചിയില്‍ എത്തിയത്. നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹത്തിന് പങ്കെടുക്കാന്‍ നയന്‍താരയുടെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല.
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഇരുവരും തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷം നയന്‍സും വിക്കിയും നേരെ കേരളത്തിലേക്ക് എത്തുകയായിരുന്നു. തിരുവല്ലയിലാണ് നയന്‍താരയുടെ വീട്. ഇവിടെയാണ് അമ്മയും അച്ഛനും താമസിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ വിക്കിയും നയന്‍താരയും എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓറഞ്ച്, പീച്ച് കുര്‍ത്ത സെറ്റാണ് നയന്‍താരയുടെ വേഷം.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker