24.9 C
Kottayam
Friday, September 20, 2024

ചെപ്പോക്കിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് മേൽക്കൈ; 308 റൺസ് ലീഡ്,മുന്‍നിര വീണ്ടും തകര്‍ന്നു

Must read

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ടാംദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് മേല്‍ക്കൈ. 227 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരാണ് പുറത്തായത്. 33 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 12 റണ്‍സോടെ ഋഷഭ് പന്തും ക്രീസില്‍ തുടരുന്നു. തസ്‌കിന്‍ അഹ്‌മദ്, നഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ 227 റണ്‍സ് ലീഡ് ലഭിച്ചു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

12.5 ഓവറില്‍ 40 റണ്‍സിനിടെത്തന്നെ ബംഗ്ലാദേശിന്റെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ പുറത്തായിരുന്നു. ആറാം വിക്കറ്റില്‍ ഷാക്കിബ് അല്‍ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്നാണ് ചെറിയ തരത്തിലെങ്കിലും പ്രതിരോധ തീര്‍ത്തു എന്ന് പറയാനാവുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചത്. ഇരുവരും 51 റണ്‍സിന്റെ കൂട്ടുകെട്ട് നടത്തി. 64 പന്തില്‍ 32 റണ്‍സ് നേടിയ ഷാക്കിബ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹ്ദി ഹസന്‍ മിറാസ് പുറത്താവാതെ 27 റണ്‍സ് നേടിയപ്പോള്‍, ലിറ്റണ്‍ ദാസ് 22 റണ്‍സ് നേടി പുറത്തായി.

11 ഓവറില്‍ 50 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്ത ബുംറ ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിച്ചു. ബാറ്റിങ്ങില്‍ മിന്നിയ അശ്വിന്‍ 13 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ആകാശ് ദീപ് അഞ്ചോവറെറിഞ്ഞാണ് രണ്ട് വിക്കറ്റ് നേടിയത്. സിറാജ് 10.1 ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ജഡേജ എട്ടോവറില്‍ 19 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകളെടുത്തു.

ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ ശദ്മാന്‍ ഇസ്‌ലാം (2), സാക്കിര്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20) മൊമീനുല്‍ (0), മുഷ്ഫിഖുര്‍റഹീം (8), ഹസന്‍ മഹ്‌മൂദ് (9), തസ്‌കിന്‍ അഹ്‌മദ് (11), നഹിദ് റാണ (11) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339-എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. അശ്വിന്‍ സെഞ്ചുറിയോടെ തിളങ്ങി.

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ(86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റണ്‍സെടുത്തു. അശ്വിന്‍ 113 റണ്‍സെടുത്താണ് മടങ്ങിയത്. ജസ്പ്രീത് ബുംറ ഏഴ് റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റും ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി.

നേരത്തേ ആദ്യ ദിനം ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 144-ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്ന് തുടങ്ങിയ ഇരുവരും ടീം സ്‌കോര്‍ ആദ്യ ​ദിനം 339 -ലെത്തിച്ചു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒഴിച്ചാല്‍, മുന്‍നിര ബാറ്റര്‍മാര്‍ പരാജയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആറു റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, സ്‌കോര്‍ ബോര്‍ഡില്‍ ഒന്നും ചേര്‍ത്തില്ല. 34 റണ്‍സിനിടെ മൂവരും പുറത്തായതോടെ ഇന്ത്യ വന്‍ അപകടം മണത്തു. ടീം സ്‌കോര്‍ 96-ല്‍ നില്‍ക്കേ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും പുറത്തായി.

41-ാം ഓവറില്‍ ടീം സ്‌കോര്‍ 144-ല്‍ നില്‍ക്കേ ജയ്‌സ്വാളും കെ.എല്‍. രാഹുലും മടങ്ങി. 118 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോര്‍ സഹിതം 56 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നാഹിദ് റാണ ശദ്മാന്‍ ഇസ്‌ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 56 പന്തില്‍ 16 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ സാകിര്‍ ഹസന് ക്യാച്ച് നല്‍കിയും മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

Popular this week