ഗാങ്‌ടോക്ക്: സിക്കിമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങില്‍നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സിക്കിമിലെ പാക്‌യോങ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം.
ഡ്രൈവര്‍ പ്രദീപ് പട്ടേല്‍ (മധ്യപ്രദേശ്), ക്രാഫ്റ്റസ്മാന്‍ ഡബ്ല്യൂ. പീറ്റര്‍ (മണിപ്പുര്‍), നായിക് ഗുര്‍സേവ് സിങ് (ഹരിയാണ), സുബേദാര്‍ കെ. തങ്കപാണ്ടി (തമിഴ്‌നാട്) എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബിനാഗുഡി യൂണിറ്റില്‍നിന്നുള്ളവരാണ് ഇവര്‍.
റോഡില്‍നിന്ന് തെന്നി നീങ്ങിയ വാഹനം 700-800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റെനോക്ക്- റോങ്‌ലി സംസ്ഥാനപാതയില്‍ ദാലോപ്ചന്ദ് ദാരയ്ക്ക് സമീപമായിരുന്നു അപകടം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News