KeralaNews

കോട്ടയത്ത് ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണ സംഭവം, ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, ബസും പിടിച്ചെടുത്തു

കോട്ടയം : കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് സ്കൂൾ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ചിങ്ങവനം റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി ബസിന്റെ ഡ്രൈവർ കൈനടി സ്വദേശി മനീഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസും പൊലീസ് പിടിച്ചെടുത്തു.

അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പാക്കിൽ സി.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാമിനാണ് ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. കൈക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രണ്ടു പല്ലുകൾ ഇളകുകയും മേൽചുണ്ടിന് മുറിവേൽക്കുകയും ചെയ്തു. സ്‌കൂൾ വിട്ട് വരുന്നതിനിടെയാണ് അപകടം നടന്നത്.

ബസ് അമിത വേഗതയിലായിരുണെന്നും ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button