InternationalNews
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു’- ആരോഗ്യ മന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
പാകിസ്താനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 623,135 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 13,799 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 579,760 പേര്‍ രോഗമുക്തി നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News