24.9 C
Kottayam
Friday, October 18, 2024

ഞാനെല്ലാം ആസ്വദിക്കുകയാണ്, ഇത് എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം: മെസ്സി

Must read

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരായ ജയത്തിനു ശേഷം അര്‍ജന്റീനയിലെ തന്റെ ഭാവിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും നേരിയ സൂചന നല്‍കി ലയണല്‍ മെസ്സി.

മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരേ അര്‍ജന്റീന എതിരില്ലാത്ത ആറു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസ്സിയുടെ 10-ാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. ഇതോടെ മെസ്സി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഹാട്രിക്കുകളെന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.

മത്സരത്തിനു പിന്നാലെ 2026-ല്‍ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മെസ്സി മറുപടി നല്‍കിയത്.

''എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ഒരു പ്രത്യേക തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്. ഞാന്‍ എന്നത്തേക്കാളും കൂടുതല്‍ വികാരാധീനനാണ്, ജനങ്ങളില്‍ നിന്ന് അവരുടെ എല്ലാം സ്‌നേഹവും ഞാന്‍ സ്വീകരിക്കുന്നു, കാരണം ഇവ എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം.'' – മെസ്സി പറഞ്ഞു. എനിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം അര്‍ജന്റീനയ്‌ക്കൊപ്പമുണ്ടാകുക എന്നതാണ് ഇപ്പോള്‍ പദ്ധതിയെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീന ആരാധകരുടെ വാത്സല്യം ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ നാട്ടില്‍ കളിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week