കേളി മലാസ് ജനകീയ ഇഫ്താര്‍
റിയാദ്: കേളി കലാ സാംസ്‌കാരിക സമിതി മലാസ് ഏരിയ കമ്മിറ്റി അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കുടുംബങ്ങളുടെയും സാധാരണക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുൻ കാലങ്ങളില്‍ നിന്നും വിഭിന്നമായി കഴിഞ്ഞ 3 വര്‍ഷമായി കേളിയുടെ 14 ഏരിയ കേന്ദ്രങ്ങളിലും, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തനതായാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.മലാസ് ഏരിയയിലെ വിവിധ യൂണിറ്റുകളിലെ സഖാക്കൾ വിപുലമായ സംഘാടക സമിതി രൂപീകരിച്ചാണ് തുടർ പ്രവർത്തനങ്ങൾ നടത്തിയത്. അഷ്‌റഫ് കണ്ണൂർ ചെയർമാനും, ജവാദ് പരിയാട്ട് കൺവീനറുമായ സംഘാടക സമിതിയിൽ സഖാക്കൾ നാസ്സർ, റിയാസ്, റഫീഖ്, മുകുന്ദൻ, അഷ്റഫ്പൊന്നാനി, നൗഫൽ, സജിത്ത്, മുസ്തഫ, അൻവർ, ഉമേഷ്, ഇ.കെ.രാജീവൻ, ഫിറോഷ് തയ്യിൽ എന്നീ സഖാക്കൾ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ജയപ്രകാശ്, മലാസ് ഏരിയ രക്ഷാധികാരി സമിതി കൺവീന ഉമ്മർ വി.പി., കേളി വൈസ് പ്രസിഡന്റ് സെബിൻ ഇഖ്ബാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ മുന്നൂറ്റമ്പതോളം പേർ പങ്കെടുത്തു.