ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജു വാര്യർക്ക് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു;വെളിപ്പെടുത്തല്‍
കൊച്ചി: മലയാളത്തിൽ ദിലീപിനെ പോലെ മറ്റൊരു നടന്റെ സ്വകാര്യ ജീവിതവും ഇത്ര മാത്രം ചർച്ചയായിട്ടില്ല. മലയാള സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റിയ മഞ്ജു വാര്യർ, കാവ്യ മാധവൻ എന്നിവർ യഥാക്രമം ദിലീപിന്റെ ജീവിത പങ്കാളികളായവരാണ്. മഞ്ജു വാര്യരുമായി ദിലീപ് വേർപിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ ഇപ്പോഴും അവരുടെ പ്രണയകാലം ചർച്ചയാക്കാറുണ്ട്.
ദിലീപ്-മഞ്ജു പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച നാരായണൻ നംഗലശ്ശേരി.ഇരുവരുടെയും പ്രണയത്തിൽ മഞ്ജുവിന്റെ പിതാവ് ടിപി മാധവന് എതിർപ്പുണ്ടായിരുന്നെന്ന് നാരായണൻ നംഗലശ്ശേരി പറയുന്നു.
ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ കോൾ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്. മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞേക്കെന്ന് ഞാൻ പറഞ്ഞു. അങ്ങനെ കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് റിസപ്ഷനിൽ നിന്നും പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
മഞ്ജു വാര്യർ കരിയറിലെ തിരക്കുകളിലാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.മഞ്ജു വാര്യർ ഇന്ന് തമിഴകത്തും താരമാണ്. സൂപ്പർസ്റ്റാറുകളുടെ നായികയായി തമിഴ് സിനിമകളിൽ നിന്നും താരത്തിന് തുടരെ അവസരം വരുന്നുണ്ട്.