CrimeHome-bannerKeralaNews
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി എസ്.പി വേണുഗോപാലിന് സ്ഥലം മാറ്റം, ടി.നാരായണൻ പുതിയ എസ്.പി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണവിധേയനായ ഇടുക്കി ജില്ലാ പോലീസ് മേധാവി വേണുഗോപാലിനെ സ്ഥലം മാറ്റി ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് സ്ഥലംമാറ്റം . ടി നാരായണൻ പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി ആവും. കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്.ഐ സാബു വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിനൽകിയിരുന്നു.കേസിലെ പ്രതിയായ രാജ്കുമാറിനെ രണ്ട് ദിവസം കസ്റ്റഡിയിൽ വയ്ക്കാൻ എസ്.പിനിർദ്ദേശിച്ചതായി സാബു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. വിവരങ്ങൾ ഡി.ഐ.ജി അറിഞ്ഞിട്ടുണ്ട് എന്നും വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് എസ്.പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വേണുഗോപാലിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News