KeralaNews

മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്; ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് രോഗവിമുക്തനായെന്ന് ആരോഗ്യ വകുപ്പ്

ഇടുക്കി: കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി.ഉസ്മാന്‍രോഗവിമുക്തനായെന്ന് ആരോഗ്യവകുപ്പ്. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെയാണ് രോഗവിമുക്തനായി പ്രഖ്യാപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും.

<p>തുടര്‍ന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ആദ്യ പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് മാര്‍ച്ച് 26-നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു 22ന് സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker