മകളെ തിരിച്ച് പിടിക്കാന്‍ ശ്രമിയ്ക്കും അവൾ അവിടെ ഹാപ്പിയല്ല, എന്റെ പെറ്റ അമ്മയെക്കാളും ജീവനെക്കാളും ഭാര്യ എലിസബത്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് പാപ്പുവിനെയാണ്; മകളെ കുറിച്ച് ബാല പറഞ്ഞത്
കൊച്ചി:സൂരജ് പാലക്കരനാണ് ബാലയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. ബാല മകള്‍ പാപ്പുവിനെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്ന കാര്യവും സൂരജ് പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമൃതയും പാപ്പുവും ബാലയെ കാണാൻ ആശുപതിയിൽ എത്തുകയും ചെയ്തു.
ബാല മാനസികമായി വേദനിച്ച ഒരേ ഒരു കാര്യം മകള്‍ പാപ്പുവിനെ സംബന്ധിച്ചതാണെന്നാണ് സൂരജ് പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്. ലോകത്ത് മറ്റാരെക്കാളും ഇഷ്ടം മകളെ ആണെന്നും അവളെ ഒന്ന് കാണണം എന്ന് ബാല പലപ്പോഴും പറയാറുണ്ടായിപുന്നു എന്നുമാണ് സൂരജ് വീഡിയോയില്‍ പറയുന്നത്.
ഈ സാചര്യത്തില്‍ ആണ് മകളെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ വൈറലാവുന്നത്. എന്റെ പെറ്റ അമ്മയെക്കാളും എന്റെ ജീവനെക്കാളും ഭാര്യ എലിസബത്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ മകള്‍ പാപ്പുവിനെയാണ് എന്ന് അന്ന് ബാല പറഞ്ഞിരുന്നു.
മകള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിയ്ക്കുന്നതിനാലാണ്, അവര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ കണ്ടിട്ടും താന്‍ പ്രതികരിക്കാത്തത് എന്ന് മറ്റൊരവസരത്തില്‍ ബാല പറഞ്ഞിരുന്നു. മകളെ ഓര്‍ത്ത് ഉറങ്ങാതിരുന്ന രാത്രികളുണ്ട് എന്നും ബാല പറഞ്ഞിട്ടുണ്ട്. മകളെ തിരിച്ച് പിടിക്കാന്‍ ശ്രമിയ്ക്കും എന്നും, മകള്‍ അവിടെ ഹാപ്പിയല്ല എന്നുമൊക്കെ അടുത്തിടെ ബാല പറഞ്ഞിരുന്നു.
ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചത് അവള്‍ ജനിച്ചു എന്ന് കേട്ട നിമിഷമാണ് എന്നാണ് ഒരിക്കല്‍ ബാല പറഞ്ഞത്. ആ സമയത്ത് ഞാനൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായി എന്നറിഞ്ഞപ്പോള്‍ തിരക്കിട്ട് എയര്‍പോര്‍ട്ടിലേക്ക് ഓടിയതാണ്. അതിനിടയില്‍ ഒരു കത്തി എന്റെ പോക്കറ്റില്‍ ആയിപ്പോയി. അത് കാരണം പൊലീസ് എന്നെ പിടിച്ചു വച്ചിരിയ്ക്കുന്ന സമയത്താണ് മകള്‍ ജനിച്ചു എന്ന് പറഞ്ഞ് കോള്‍ വരുന്നത്.
ഓടിപ്പിടിച്ച് ആശുപത്രിയില്‍ എത്തി, ആദ്യമായി അവളെ കണ്ടത് ഇപ്പോഴും മറക്കില്ല, ഒരു ചിരിയുണ്ടായിരുന്നു അപ്പോള്‍ അവളുടെ മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. ആ ചിരി ഒരിക്കലും മറക്കില്ല. പിന്നീട് അവള്‍ ആദ്യമായി കുമ്പിട്ട് കിടന്നത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല ഓര്‍മയുണ്ട് എന്നാണ് ബാല മകളെ കുറിച്ച് പറഞ്ഞത്.
ആദ്യ ഭാര്യ അമൃത സുരേഷില്‍ ബാലയ്ക്ക് ജനിച്ച മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാലയും മകളും തമ്മിലുള്ള ബന്ധം കുറഞ്ഞിരുന്നു. അമൃതയ്‌ക്കൊപ്പമാണ് പാപ്പു. മകളെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് ഇടയ്ക്ക് ബാല വീഡിയോസ് പങ്കുവയ്ക്കാറുണ്ട്.
മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ നേരിയ അസ്വസ്ഥതകളും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ബാലയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആണ് ബാല സംസാരിച്ചത്. എന്റെ കൈ പിടിച്ച് പുതിയ സിനിമയെ കുറിച്ച് ഒക്കെ സംസാരിച്ചു. അക്കൂട്ടത്തിലാണ് മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ ബാലയെ മകളെ കാണിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. അധികം വൈകാതെ തന്നെ അമൃത മകള്‍ക്കൊപ്പം എത്തി. കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു. അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചിരുന്നുവെന്നാണ് ബാദുഷ പറഞ്ഞത്