EntertainmentKeralaNews

‘ന​ഗ്നയായി വരെ അഭിനയിച്ചിട്ടുണ്ട്, പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് എനിക്ക് വലിയ വിഷയമല്ല’; അമല

കൊച്ചി:മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേ​ക്കേറി തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അമല പോൾ. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവെക്കുമ്പോൾ അത് ചർച്ചയായി മാറുകയും മലയാളികൾ അടക്കമുള്ളവർ സൈബർ ആങ്ങളമാരായി എത്തി പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ അമല പോൾ അതൊന്നും വലിയ വിഷയമായി എടുക്കാതെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും സിനിമകളും വേഷവും തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. വളരെ വിരളമായി മാത്രം മലയാള സിനിമ ചെയ്യുന്ന നടി കൂടിയാണ് മുപ്പത്തിയൊന്നുകാരിയായ അമല പോൾ.

Amala Paul

2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് ചുവടുവെച്ചത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം മൈനയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയെ അമ്പരപ്പിച്ചു. ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയ്യാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിൻറെ ആടുജീവിതം സിനിമയാകുമ്പോൾ പൃഥ്വിരാജ് വിസ്മയിപ്പിക്കുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.

ലോക സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. അതേസമയം ട്രെയില​ർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു.

മലയാളത്തിൽ ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല-പൃഥ്വിരാജ് രം​ഗം ഏറെ ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോൾ ചെയ്യുന്നത്. ഇപ്പോഴിത പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.

ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്‌ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും ന​ഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അമല പോൾ പറഞ്ഞത്.

Amala Paul

ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധായകൻ. ഇതിന് മുമ്പ് ആടൈ എന്ന സിനിമയിലാണ് ഏറെ ഭാ​​ഗങ്ങളിൽ അമല ന​ഗ്നയായി അഭിനയിച്ചത്. അടുത്തിടെ നടി തന്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മെറൂൺ നിറത്തിലുള്ള ബിക്കിനിയിൽ ബീച്ചിൽ സൂര്യസ്തമയം ആസ്വദിക്കുന്ന തന്റെ ദൃശ്യങ്ങളാണ് നടി പങ്കുവെച്ചത്.

നിങ്ങളുടെ അഗാധമായ വീഴ്ച നിങ്ങളെ ഏറ്റവും വലിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് വിശ്വസിക്കുക എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നടി തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. പതിവ് പോലെ ആ ചിത്രങ്ങൾക്കും അമല ​വിമർശനം കേൾക്കേണ്ടി വന്നിരുന്നു. സംവിധായകൻ വിജയിയുമായുള്ള വിവാ​ഹ ജീവിതം അവസാനിപ്പിച്ച ശേഷം യാത്രകളും മറ്റുമായി ജീവിതം ആസ്വദിക്കുകയാണ് അമല.

അമല പോളും പഞ്ചാബി ഗായകനായ ഭവ്‌നിന്ദർ സിംഗും വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ ഭവ്‌നിന്ദർ പ്രചരിപ്പിക്കുന്നുണ്ടെന്നുള്ള ആരോപണവുമായും പിന്നീട് അമല എത്തിയിരുന്നു. അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താനായാണ് ശ്രമിക്കുന്നതെന്നും മുമ്പ് താരം വ്യക്തമാക്കിയതും ചർച്ചയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker