മലയാളത്തിൽ ഞാനാഗ്രഹിച്ച സിനിമകളൊന്നും ലഭിച്ചില്ല, തെലുങ്കിൽ ആഗ്രഹിച്ചതിനേക്കാൾ മികച്ച അവസരങ്ങൾ കിട്ടി; ഗോവിന്ദ് പത്മസൂര്യ
കൊച്ചി:മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ മലയാളത്തിൽ നിന്നും മറ്റ് തെന്നിന്ത്യൻ സിനിമകളിൽ നിറയുകയാണ് താരം. മലയാളത്തിൽ നിന്നും തനിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പറയുകയാണ് താരമിപ്പോൾ. കുറച്ച് നാളുകളായി ചില വലിയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ ഒപ്പമോ അവർ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടേയോ ഭാഗമാകാൻ സാധിച്ചിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന് അത്തരം അവസരങ്ങൾ ലഭിയ്ക്കുന്നുണ്ടായിരുന്നില്ല. മലയാളത്തിൽ അത്തരം സിനിമകളുടെ ഭാഗമാകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് നീരജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചത്.
‘ഇപ്പോൾ മലയാളത്തിൽ അധികമായി ഇല്ലാത്തതും തെലുങ്കിൽ വേഷങ്ങൾ ചെയ്യുന്നതിനും ഒരു കാരണമേയുള്ളൂ, ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ മലയാളത്തിൽ നിന്ന് കിട്ടാത്തതുകൊണ്ടും ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ നല്ല സിനിമകൾ തെലുങ്കിൽ നിന്ന് കിട്ടുകയും ചെയ്യുന്നത് കൊണ്ടാണ്.’ നീരജ ഒരിയ്ക്കലും എന്റെ സിനിമയായി ആഘോഷിയ്ക്കാൻ പറ്റുന്ന സിനിമയല്ല. എന്നാൽ അതെനിക്ക് ഒരുപാട് ഗുണം ചെയ്യും. മലയാളത്തിൽ നിന്ന് എനിയ്ക്ക് അവസരങ്ങൾ കിട്ടാതിരുന്നിട്ടില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിയ്ക്കുന്നത് മറ്റ് ഭാഷകളിൽ നിന്നാണ്.
പലപ്പോഴും മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ അവർ മലയാള സിനിമകളെക്കുറിച്ച് ചോദിക്കുന്നത് നമ്മുടെ കണ്ടന്റിനെക്കുറിച്ചാണ്. ഈ കണ്ടന്റ് കാണാനും തെലുങ്കിൽ ആളുകളുണ്ട്. അതുപോലെ തന്നെ ബിഗ് ബജറ്റ് പക്ക കൊമേഷ്യൽ സിനിമകൾ കാണാനും ആളുകളുണ്ട്. എല്ലാ ഇൻഡസ്ട്രിയിലും മികച്ച സിനിമകളും അതിനെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്.
തീയേറ്ററിൽ മികച്ച വിജയം സമ്മാനിച്ച ചിത്രമായിരുന്നു പ്രേതം. ചിത്രത്തിലെ കഥപാത്രത്തെപ്പോലെയുള്ള മികച്ച വേഷങ്ങൾ മലയാളത്തിൽ നിന്ന് വേറെയും കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഒരേ പാറ്റേണിലുള്ള സിനമകൾ ചെയ്യുന്നതിനോട് എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. നായകനായും ചില അവസരങ്ങൾ ലഭിച്ചിരുന്നു.
എന്നാൽ എനിക്ക് തൃപ്തിപ്പെടാൻ സാധിക്കുന്ന താരത്തിലുള്ള സിനിമകളായിരുന്നില്ല അവ. ആ സമയത്ത് തമിഴിലും തെലുങ്കിലേയ്ക്കും നല്ല ഓഫറുകൾ വന്നതുകൊണ്ട് അവിടേയ്ക്ക് പോയി. ഇപ്പോൾ തെലുങ്കിൽനായകനായാണ് ഒരു സിനിമ ചെയ്യുന്നത്. മലയാളത്തിൽ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന വാർത്താ സമ്മളനത്തിനിടെ ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.