അഗ്നി ചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ, ടാറ്റൂ അടിച്ച സന്തോഷം പങ്കുവച്ച് ജ്യൂവൽ മേരി.. വീഡിയോ കാണാം
കൊച്ചി:മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മാറിയ താരമാണ് ജൂവല്‍ മേരി.
പരമ്പരയിലെ താരത്തിന്റെ അവതരണം ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതോടുകൂടി അഭിനയ രംഗത്തേക്കും താരത്തിന് അവസരങ്ങള്‍ ലഭിക്കുകയായിരുന്നു.
എറണാകുളം സ്വദേശിയായ താരം 2015 പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. മോളിവുഡ് ലോകത്തെ മെഗാ സ്റ്റാറിനൊപ്പം അരങ്ങേറ്റം കുറിച്ച ജൂവലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ആദ്യ രണ്ടു ചിത്രങ്ങളും മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം ആയിരുന്നതുകൊണ്ടും ഗംഭീരപ്രകടനം രണ്ടു ചിത്രങ്ങളിലും കാഴ്ചവച്ചത് കൊണ്ടും നിരവധി അവസരങ്ങള്‍ താരത്തിന് ലഭിക്കുകയും ചെയ്തു. അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒക്കെയും ഒന്നിനൊന്നു മികച്ചതായി തന്നെ അവതരിപ്പിക്കുവാന്‍ ജൂവല്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പത്തേമാരി എന്ന ചിത്രത്തിലെ പ്രവാസിയുടെ ഭാര്യയുടെ വേഷമായിരുന്നു ജുവല്‍ കൈകാര്യം ചെയ്തിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കഥാപാത്രം ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെയ്യുകയുണ്ടായി. അതിനുശേഷം ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ജുവല്‍ മേരിയുടെ തിരിച്ചുവരവ്. ഇപ്പോള്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സിംഗറിന്റെ അവതാരികയാണ് ജുവല്‍.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ചിത്രങ്ങള്‍ ഇതിനോടകം താരം സോഷ്യല്‍മീഡിയയിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി താരം മലയാള സിനിമയില്‍ അത്ര സജീവമല്ല.
എന്നിരുന്നാല്‍ പോലും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വയ്ക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന റിമി ടോമി അവതാരകയായി എത്തിയ ഷോയുടെ സംവിധായകനായ ജെന്‍സണ്‍ സഖറിയെയാണ് താരം വിവാഹം കഴിച്ചത്.
ഇന്റസ്ട്രിയിലേക്ക് വീണ്ടും മടങ്ങി എത്തിയ ജുവല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവ് കാഴ്ചയാണ്. പ്രചോദനപരമായ ക്യാപ്ഷനാണ് പലപ്പോഴും അത്തരം ഫോട്ടോകള്‍ക്ക് നല്‍കുന്നത്.
ജുവലിന്റെ ആത്മവിശ്വാസവും ക്യാപ്ഷനുകളില്‍ കാണാം. നടി ടാറ്റൂ ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അഗ്‌നി ചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാന്‍ എന്നാണ് ടാറ്റൂ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ട് താരം കുറിച്ചത്.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അതേസമയം തന്റെ ശരീരത്തില്‍ ഏറ്റവും ഭംഗിയുള്ള ഭാഗം എന്ന് കുറിച്ചും ഒരു ഫോട്ടോ നടി പോസ്റ്റ് ചെയ്തിരുന്നു.
അത് എന്താണെന്ന് അറിയണമെങ്കില്‍ പോസ്റ്റിനു താഴെ നോക്കണമെന്ന് കുറിച്ച് കുറെ കുത്തുകള്‍ ഇട്ടശേഷം എന്റെ തല എന്ന് എഴുതിക്കൊണ്ടാണ് ജുവല്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. ഈ ഫോട്ടോയും ക്യാപ്ഷനും നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.