NationalNewsRECENT POSTS
മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പക്കാന്‍ ശ്രമിച്ച ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍
ലക്നൗ: മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശില്‍ ആഗ്രയിലാണ് സംഭവം. ടി.വി മെക്കാനിക്കായ നരേഷാണ് പോലീസിന് മുന്‍പില്‍ കീഴടങ്ങിയത്.
നരേഷ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ വഴക്ക് സ്ഥിരമായിരുന്നു. സംഭവദിവസം ഞായറാഴ്ച നരേഷ് വീട്ടിലിരുന്നു മദ്യപിച്ചു. ഇതു തടയാന്‍ ശ്രമിച്ചതിന് ശാന്തിയെ നരേഷ് കത്തിയെടുത്ത് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മുറിച്ചെടുത്ത ഭാര്യയുടെ തല ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചു. മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News