അലിഗഡ്: അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് എച്ച്‌ഐവി അണുബാധിത സിറിഞ്ച് കുത്തിവച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് മഹേഷ് ഗൗതം ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ ലോധ പോലീസ് കേസെടുത്തിരിക്കുന്നത്.
മഹേഷ് ജില്ല ആശുപത്രിയിലെ പാത്തോളജി ലാബ് ടെക്നീഷ്യനാണ്. കഴിഞ്ഞ വര്‍ഷമാണ് യുവതിയുമായി ഇയാള്‍ വിവാഹിതനാകുന്നത്. എന്നാല്‍ സഹപ്രവര്‍ത്തകയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുള്ളതായി യുവതി കണ്ടെത്തുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട പ്രതി കുടുംബാംഗങ്ങളുടെ അറിവോടെയാണ് യുവതിയോട് ഈ ക്രൂരത നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കും സിറിഞ്ച് നല്‍കിയ നഴ്സിങ് ഹോം ഉടമയ്ക്കും പങ്കുള്ളതായി പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News