തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി. നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിയമം കൈയിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമില്ലെന്നും ശിക്ഷ സ്വയം നടപ്പിലാക്കിയവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News